ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു.
ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
അതുകൊണ്ടു നാളെക്കായി വിചാരപ്പെടരുതു; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന്നു അന്നന്നത്തെ ദോഷം മതി. മത്തായി 6:31-34
വിചാരം അല്ലെങ്കിൽ ആകുലത മനുഷ്യന്റെ കൂടെപ്പിറപ്പാണെന്നു പറയാറുണ്ട്. എന്നാൽ മനുഷ്യൻ വിചാരപ്പെടാതിരുന്ന ഒരുകാലം ഉണ്ടായിരുന്നുവെന്ന് ബൈബിൾ വ്യക്തമായിപറയുന്നുണ്ട്. അതു ആദം പാപംചെയ്യുന്നതിന് മുൻപായിരുന്നു. അതായതു ദൈവത്തോടുള്ള സമാധാനം അവരുടെ ആകുലതകള അകറ്റിയിരുന്നു. യേശു ഇവിടെപറയുന്നതും അതു തന്നെയാണ്. അതെ! ദൈവത്തോടുള്ളനമ്മുടെ സമാധാനം ആകുലതകളെ അകറ്റും.